ലോകകപ്പ് യോഗ്യതയെന്ന യുഎഇയുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നു. ഇറാഖുമായുള്ള നിര്‍ണായക മത്സരത്തില്‍ 2-1 ന് തോറ്റതോടെയാണ് പ്ലേ ഓഫ് കളിക്കാനാവാതെ യുഎഇ പുറത്തായത്,
വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും ചിന്തിക്കാന് പോലും ആകാതിരുന്ന മത്സരമായിരുന്നു യുഎഇയ്ക്ക് ഇറാഖിലെ ബസ്രയിലേത്. ആദ്യ പാദമത്സരത്തില്‍ ഇരു ടീമുകളും 1-1 ന് സമനില പാലിച്ചതോടെ ബസ്രയിലെ മത്സരം ഇരുടീമുകള്‍ക്കും ജീവന്‍മരണ പോരാട്ടമായി.
കളിയുടെ ഇഞ്ച്വറി ടൈമിന്റെ 15 ആം മിനുട്ട് വരേയും ഇരു ടീമുകളും 1-1 ന് സമിനില പാലിച്ചു. പിന്നെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വിഎആര്‍ റിവ്യൂവിലൂടെ ഇറാഖിന് അനുകൂലമായി പെനാല്‍ട്ടി വിധിക്കപ്പെട്ടു. 65000 കാണികളെ സാക്ഷിയാക്കി തന്റെ ഇടം കാലുകൊണ്ട് അല്് അമ്മാരി തൊടുത്ത കിക്ക് പോസ്റ്റിന്റെ വലത് ഭാഗം കുലുക്കി
കളിയിലുടനീളം ആക്രമണഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ഇറാഖിന്റെ പ്രതിരോധത്തെ ബ്രേക്ക് ചെയ്യാന്‍ യുഎഇക്കായില്ല. ഗോള്‍ രഹിത ആദ്യപകുതിക്ക് ശേഷം 52 ആം മിനുട്ടില്‍ ബ്രസീല്‍ വംശജനായ സെയോ ലൂകാസാണ് യുഎഇക്ക് വേണ്ടി ആദ്യഗോള്‍ നേടിയത്. ആദ്യഗോളില്‍ പതറിയെങ്കിലും കളം പിടിച്ച ഇറാഖിതാരങ്ങള്‍ 66 ആം മിനുട്ടില്‍ മൊഹനാദ് അലിയിലൂടെ തിരിച്ചടിച്ചു. വിജയ ഗോളിനായി ഇരുടീമുകളും പിന്നീട് ആഞ്ഞ് പിടിച്ചെങ്കിലും അന്തിമ വിജയം ഇറാഖിനായിരുന്നു.



