ലോകത്തിലെ മികച്ച എയര്‍ലൈനായി എമിറേറ്റസ് എയര്‍ലൈനിനെ തിരഞ്ഞെടുത്തു. അള്‍ട്രാ ട്രാവല്‍ നെറ്റ്വര്‍ക്കാണ് വോട്ടെടുപ്പിലൂടെ എമിറേറ്റസ് എയര്‍ലൈനിനെ തിരഞ്ഞെടുത്തത്.
ലോകമെങ്ങുമുള്ള യാത്രക്കാരുടെ ശൃംഖലയായ അള്‍ട്രാട്രാവല്‍ നെറ്റ് വര്‍ക്ക് നടത്തിയ വോട്ടെടുപ്പിലാണ് ഏറ്റെവും മികച്ച എയര്‍ലൈനായി എമിറേറ്റസിനെ തിരഞ്ഞെടുത്തത്. 1.2 മില്ല്യണ്‍ സഞ്ചാരികളാണ് അള്‍ട്രാട്രാവല്‍ നെറ്റ്വര്‍ക്കിലുള്ളത്. ഇത് തുടര്‍ച്ചയായ എട്ടാം തവണയാണ് ലോകത്തിലെ മികച്ച എയര്‍ലൈനിനുള്ള പുരസക്കാരം എമിറേറ്റസ് സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ എട്ടാം തവണയും അവാര്‍ഡ് സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്ന് എമിറേറ്റസ് എയര്‍ലൈന്‍ പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക് പ്രതികരിച്ചു. തങ്ങളുടെ യാത്രക്കാരോടുള്ള പ്രതിബദ്ധതയുടെ ഫലമാണ് യാത്രക്കാരുടെ വിശ്വാസത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. ഫ്‌ലീറ്റ് ആധുനികവത്ക്കരിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സേവനം ഇനിയും ഉറപ്പാക്കുമെന്നും അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.



