കൂടുതല്‍ ഫീച്ചറുകളുമായി പുതിയ നോള്‍ പേ ആപ്പ് പുറത്തിറക്കി. പുതുക്കിയ ആപ്പിലൂടെ ഇനിമുതല്‍ ട്രാവല്‍ കാര്‍ഡുകളുടെ കാലാവധി പുതുക്കാനും നീട്ടാനും സാധിക്കും
ദുബൈ ആര്‍ടിഎ പുറത്തിറക്കിയ നവീകരിച്ച നോള്‍ പേ ആപ് വഴി യാത്രക്കാര്‍ക്ക് ഇനി മുതല്‍ കാലാവധി പൂര്‍ത്തിയായ കാര്‍ഡുകള്‍ റിന്യൂ ചെയ്യാന്‍ സാധിക്കും. മാത്രമല്ല, കാര്‍ഡുകളുടെ കാലാവധി നീട്ടുവാനും ഇനി പുതിയ ആപ്പിലൂടെ സാധ്യമാകും. തീരുന്നില്ല, ഫാമിലി കാര്‍ഡുകളുടെ ഓട്ടോമാറ്റിക്ക് ടോപ് അപ്പുകളും നിശചിത ഇടവേളകളിലേക്ക് ഷെഡ്യൂള്‍ ചെയ്തുവെക്കാനുള്ള സൗകര്യവും പുതുക്കിയ ആപ്പ് നല്‍കുന്നു. ട്രാവല്‍ പാസുകള്‍ വാങ്ങാനും ഇനിമുതല്‍ ആപ്പ് വഴി സാധിക്കും. ബാലന്‍സുകള്‍ പരിശോധിക്കാനും ഫാമിലി കാര്‍ഡില്‍ നിന്ന് ആരുടേയെങ്കിലും കാര്‍ഡ് ഒഴിവാക്കാനോ പുതിയത് ആഡ് ചെയ്യാനോ ആപ്പ് വഴി ഇനി എളുപ്പത്തില്‍ സാധ്യമാകും. മൊബൈല്‍ ഫോണുകളുടെ ടോപ്അപ്പിനും ഇനി മുതല്‍ നോള്‍ പേ ആപ് വഴി ഉപയോഗിക്കാവുന്നതാണ്. 2024 അവസാനംവരെ 33000 ഡിജിറ്റല്‍ കാര്‍ഡുകള്‍ വിറ്റഴിച്ചതായി അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 460 ശതമാനം വര്‍ദ്ധനയാണ് ഇതില്‍ രേഖപ്പെടുത്തിയത്. അതേസമയം ആപ്പാകട്ടെ ഒന്നരമില്ല്യണ്‍ ഡൗണ്‍ലോഡുകളാണ് 2024 വരെ നടന്നത്. 2023 നെ അപേക്ഷിച്ച് 150 ശതമാനം വളര്‍ച്ച ഇതിലും രേഖപ്പെടുത്തി
കൂടുതല്‍ ഫീച്ചറുകളുമായി നോള്‍ പേ ആപ്പ്
RELATED ARTICLES



