ദുബായ് എയര്‍ഷോ 2025 ന് അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ വര്‍ണാഭമായ തുടക്കം. എയര്‍ഷോയുടെ 19ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്.150 രാജ്യങ്ങളില്‍ നിന്നുള്ള 1,500ലധികം കമ്പനികള്‍ ഈ വര്‍ഷം എയര്‍ഷോയില്‍ പങ്കെടുക്കും.ഭാവി ഇവിടെ ആരംഭിക്കുന്നു’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി വ്യോമയാന, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ ഏറ്റവും വലിയ ഷോകളിലൊന്നാണ്.വ്യോമയാന രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഭാവി വിമാനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഈ രാജ്യാന്തര മേളയില്‍ ലോകത്തെങ്ങുനിന്നുമുള്ള വമ്പന്‍ കമ്പനികള്‍ അണിനിരക്കുന്നു.ഇന്നു മുതല്‍ ഈ മാസം 21 വരെയാണ് എയര്‍ഷോ നടക്കുന്നത് .എയര്‍ഷോയുടെ പ്രധാന വേദിയില്‍ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍, അത്യാധുനിക യുദ്ധവിമാനങ്ങള്‍, യാത്ര വിമാനങ്ങള്‍, ചരക്ക് വിമാനങ്ങള്‍, ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ എന്നിവയുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. എയര്‍ഷോയില്‍ ജനങ്ങള്‍ക്കായി ഒട്ടനവധി പ്രഖ്യാപനങ്ങളും നടത്തിയിരുന്നു.ആഫ്രിക്കന്‍ എയര്‍ലൈനുകളും പ്രധാന വേദിയിലെത്തി .കൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ വിഖ്യാതമായ സൂര്യകിരണ്‍ എയറോബാറ്റിക് ടീമിന്റെ ഹാവ്ക്ക് എംകെ 132 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ടീമിന്റെ കൃത്യതയാര്‍ന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിരോധ ശക്തി വിളിച്ചോതും.വ്യോമയാന രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വിമാന, ഡ്രോണ്‍, ബഹിരാകാശ ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ് ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം.



