ഓണ്‍ലൈനിലൂടെ ഫൈനടച്ചാല്‍ പകുതി അടച്ചാല്‍ മതിയെന്ന തരത്തിലുള്ള ഓഫര്‍ ശുദ്ധതട്ടിപ്പാണെന്ന് ദുബൈ ആര്‍ടിഎ യുടെ മുന്നറിയിപ്പ്. പുതിയ സോഷ്യല്‍ മീഡിയ തട്ടിപ്പാണ് സംഭവമെന്നും ഇത്തരമൊരു ഓഫര്‍ ഇതില്# വീഴരുതെന്നും ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി,
കഴിഞ്ഞ കുറച്ച് ദിവസമായി് ഗതാഗത ഫൈനുകള്‍ ഓണ്‍ലൈന്‍ വഴി അടച്ചാല്‍ പകുതി അടച്ചാല്‍ മതിയെന്ന തരത്തിലുള്ള ഓഫറുകള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിശദീകരണമവുമായി ആര്‍ടിഎ രംഗത്തെത്തിയത്. അത്തരമൊരു ഓഫര്‍ ആര്‍ടിഎ മുന്നോട്ട് വെച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളില്‍ വീഴരുത് എന്ന് ആര്‍ടിഎ ജനങ്ങളെ ഓര്‍മിപ്പിച്ചു. ഓഫര്‍ പ്രത്യക്ഷപ്പെട്ട പേജിന് ആര്‍ടിഎയുമായി യൊതൊരുവിധ ബന്ധവുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ട ഒരു ഉപഭോക്താവ് പേജിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി ആര്‍ടിഎ രംഗത്തെത്തിയത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും പെയ്‌മെന്റിന് ആര്‍ടിഎയുടെ ഒറിജിനല്‍ പേജ് തന്നെ ഉപയോഗിക്കണമെന്നും ആര്‍ടിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗതാഗത ഫൈന്‍ : പകുതി അടച്ചാല്‍ മതിയെന്നത് തട്ടിപ്പ്
RELATED ARTICLES



