2026 ലെ ഈദുള്‍ ഫിത്തര് മാര്‍ച്ച് 20 നായേക്കുമെന്ന് പ്രവചനം. എമിറേറ്റസ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാനാണ് ഇക്കാര്യം അറിയിച്ചത്.
വ്രതാനുഷ്ടാനങ്ങളുടെ മാസമായ റമാദാന്റെ അവസാന വെള്ളിയാഴ്ച്ചയായ മാര്‍ച്ച് 20 നാകും ഈദുള്‍ ഫിത്തറെന്നാണ് പ്രവചനം. ഫെബ്രുവരി 19 ന് റമദാന്‍ മാസം ആരംഭിക്കുമെന്നാണ് എമിറേറ്റസ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാനായ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചിരിക്കുന്നത്. എന്നാലിതില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അന്തിമമായ സ്ഥിരീകരണം ദിവസത്തോടനുബന്ധിച്ച് മാസപിറവി കാണുന്നതിനെ അനുസരിച്ചിരിക്കും. നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം റമദാന്‍ മുപ്പത് ദിവസം ലഭിക്കുകാണെങ്കില്‍ പെരുന്നാള്‍ മാര്‍ച്ച് 20 നായിരിക്കുമെന്നാണ് പ്രവചനം. അങ്ങനെ വന്നാല്‍ യുഎഇയിലെ ജനങ്ങള്‍ക്ക് വ്യാഴം മുതല്‍ നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും.
ഈദുൾ ഫിത്തർ മാർച്ച് 20 നെന്ന് പ്രവചനം
RELATED ARTICLES



