Monday, October 27, 2025
HomeNewsKeralaവടക്കെ മലബാറില്‍ ഇനി തെയ്യക്കാലം

വടക്കെ മലബാറില്‍ ഇനി തെയ്യക്കാലം

ഇന്ന് തുലാം പത്ത്.വടക്കെ മലബാറില്‍ ഇനി തെയ്യക്കാലം.വടക്കന്‍ കേരളത്തിന്റെ നാട്ടിടവഴികള്‍ ഇനിയുള്ള 8 മാസക്കാലം ചായില്യചോപ്പിനാല്‍ ചുവന്ന്, വെള്ളോട്ട് ചിലമ്പൊച്ചയാല്‍ ശബ്ദമുഖരിതമാകും.

സൂര്യന്‍ അതിന്റെ പൂര്‍ണ്ണ ശോഭയോടെ ഭൂമിയില്‍ പതിക്കുന്ന ദിനമത്രെ ഇത്.. വടക്കന്‍ കേരളത്തിന് പ്രത്യേകിച്ചും ഉത്തര മലബാറിന് ഇത് പത്താമുദയമാണ്.. തങ്ങളുടെ എല്ലാ സങ്കടങ്ങള്‍ക്കും ഒരു നുള്ള് മഞ്ഞള്‍ക്കുറിയില്‍ സാന്ത്വനം പകരുന്ന സ്വന്തം തെയ്യങ്ങള്‍ ഒരിടവേളക്ക് ശേഷം മണ്ണിലേക്കിറങ്ങുന്ന പുണ്യദിനം. ഇടവപ്പാതിയുടെയും കള്ളക്കര്‍ക്കിടകത്തിന്റെയും കാറും കോളു മടങ്ങി മാനം തെളിയുമ്പോള്‍ ഓരോ ഉത്തര മലബാറുകാരന്റെയും മനസ്സും പ്രകാശ പൂരിതമാകും.തുലാം ഒന്നിന് തന്നെ തെയ്യാട്ടങ്ങള്‍ ആരംഭിക്കുമെങ്കിലും കളിയാട്ടക്കാലം സജിവമാകുന്നത് തുലാപത്ത് അഥവ പത്താതയോടെയാണ്.വടക്കന്‍ കേരളത്തിന്റെ നാട്ടിടവഴികള്‍ ഇനിയുള്ള 8 മാസക്കാലം ചായില്യചോപ്പിനാല്‍ ചുവന്ന്, വെള്ളോട്ട് ചിലമ്പൊച്ചയാല്‍ ശബ്ദമുഖരിതമാകും. രാവെന്നൊ പകലെന്നോ വ്യത്യാമില്ലാ എരിയുന്ന ഓലച്ചൂട്ടില്‍ ഇക്കഴിഞ്ഞ അഞ്ചു മാസക്കാലത്തോളം മനസിലടക്കിപ്പിടിച്ച അവന്റെ എല്ലാ സങ്കടങ്ങളും എരിഞ്ഞു തീരും. ചെണ്ടയുടെ രൗദ്രതാളത്തില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടുമ്പോള്‍ അവര്‍ എല്ലാം മറക്കും.ഏഴിമലയോളം മേലേക്കും ഏഴുകോലാഴം താഴേക്കും പടര്‍ന്നുകിടക്കുന്ന നാട്ടരയാലുകളുടെ വേരുകള്‍ തോറ്റംപാട്ടുകളുടെ വിത്തുകളെ വീണ്ടും തട്ടിയുണര്‍ത്തിത്തുടങ്ങിയിരിക്കുന്നു.ഒരോ കളിയാട്ടക്കാലവും വടക്കന് അവനവനെ തന്നെയുള്ള വീണ്ടെടുപ്പ് കൂടിയാണ്.. ദിന രാത്രങ്ങളോ.. ദേശാന്തരങ്ങളോ വ്യതിയാനമില്ലാത്ത കൂടിച്ചേരലുകളിലൂടെ.. പങ്കുവെക്കുന്ന പഴങ്കഥകളിലൂടെ.. കൈമാറുന്ന പുഞ്ചിരിയിലൂടെ.. ഒക്കെയുള്ള വീണ്ടെടുപ്പ്.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments