വിസമയങ്ങളുടെ നഗരമായ ദുബൈയില്‍ മറ്റൊരു വിസ്മയം കൂടി വരുന്നു. ദുമ എന്ന് പേരിട്ടിരിക്കുന്ന ആര്‍ട്ട് മ്യൂസിയമാണ് പുതിയ വിസമയകാഴ്ച്ചയാകാന്‍ ഒരുങ്ങുന്നത്.
ദുമയെന്നാല്‍ ദുബൈ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നാണ്. ഇത് എവിടെയാണ്, എങ്ങനെയാണ് നിര്‍മിക്കുന്നത് എന്നതിലാണ് ഇത് വിസ്മയമാകുന്നത്. ജലമധ്യത്തില്് പൊന്തിക്കിടക്കുന്ന ആര്‍ട്ട് മ്യൂസിയമാണ് ദുമ. ദുബൈ ക്രീക്കിലെ ജലമധ്യത്തില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ജപ്പാന്‍ ആര്‍ക്കിടെക്റ്റായ ടാഡോ ആന്‍ഡോയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് എക്‌സിലൂടെ രൂപരേഖ പുറത്തുവിട്ടത്. ദുബൈയുടെ സംസ്‌ക്കാരവും കലയും വാസ്തുശിലപ ഭംഗിയും ചേര്‍ന്നതാകും ദുമയെന്ന് അദ്ദേഹം പറഞ്ഞു. അല്‍ ഫുട്ടെയിം ഗ്രൂപ്പാണ് ആര്‍ട്ട് മ്യൂസിയം ഒരുക്കുന്നത്. ബര്‍ജ് ഖലീഫ പോലുളള വമ്പന്‍ വിസ്മയങ്ങളുള്ള ദുബൈ നഗരത്തിന് മറ്റൊരു തിലകകുറിയാകും ദുമ എന്നകാര്യത്തില്‍ സംശയമില്ല.



