ഷട്ട് ഡൗണിലായ അമേരിക്കയുടെ സഹായത്തിന് ജര്‍മനി. ജര്‍മനിയിലെ അമേരിക്കന്‍ ബേസിലെ പ്രാദേശിക ജീവനക്കാരുടെ ശമ്പളം നല്‍കുമെന്ന് ജര്‍മനി അറിയിച്ചു.
ഈ മാസം ഒന്നാം തിയ്യതി മുതലാണ് അമേരിക്ക സാമ്പത്തിക ഷട്ട് ഡൗണിലായത്. ആരോഗ്യ ഇന്‍ഷ്യൂറന്‍സ് തുടരുന്നതിനെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് അമേരിക്ക ഷട്ട് ഡൗണിലേക്ക് പോകാനുള്ള കാരണം. ഷട്ട്ഡൗണ്‍ ആയതോടെ അവശ്യ സര്‍വ്വീസുകളല്ലാത്തവയെല്ലാം അടച്ചിട്ടു. സൈനികര്‍ക്ക് അടക്കം ശമ്പളം മുടങ്ങി. ഇതോടെയാണ് ജര്‍മനി രക്ഷയ്‌ക്കെത്തിയത്. അമേരിക്കന്‍ ബേസിലെ പ്രാദേശിക ജീവനക്കാര്‍ക്ക് ജര്‍മനി ഒക്ടോബറിലെ ശമ്പളം നല്‍കുമെന്നാണ് ധനകാര്യമന്ത്രാലയം ബുധനാഴ്ച്ച വ്യക്തമാക്കി. ജര്‍മന്‍ നിയമമനുസരിച്ച് വേതനം തടഞ്ഞുവെക്കുന്നത് വലിയ കുറ്റമാണ്. അതിനാലാണ് ജര്‍മനി അമേരിക്കയുടെ രക്ഷയ്‌ക്കെത്തിയത്. അമേരിക്ക ശമ്പളത്തിന് ഉള്ള പണം കൃത്യസമയത്ത് എത്തിക്കുമോയെന്നത് വ്യക്തമല്ല, എന്നിരുന്നാലും ശമ്പളം മുടക്കില്ലെന്നാണ് ധനകാര്യ വിഭാഗം വക്താവ് അറിയിച്ചത്. മൂന്നാഴ്ച്ചയിലേറെയായി തുടരുന്ന സാമ്പത്തിക ഷട്ട് ഡൗണില്‍ അമേരിക്ക സാമ്പത്തികമായി സ്തംഭിച്ചിരിക്കുകയാണ്.
രക്ഷയ്ക്ക് ജര്‍മനി: സൈനികതാവളത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും
RELATED ARTICLES



