Sunday, October 26, 2025
HomeAutoയുഎഇയുടെ ഫെഡറല്‍ ട്രാഫിക് നിയമം പുതുക്കി

യുഎഇയുടെ ഫെഡറല്‍ ട്രാഫിക് നിയമം പുതുക്കി

റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പരമാവധി മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യും. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കന്നതിനായി യുഎഇയുടെ ഫെഡറല്‍ ട്രാഫിക് നിയമം പുതുക്കി നിശ്ചയിച്ചു. സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങള്‍, ഉത്തരവാദിത്തം, എല്ലാ റോഡ് ഉപയോക്താക്കളുടെയും സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ പുതുക്കിയ നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നു.

സമീപ വര്‍ഷങ്ങളില്‍, ലഹരു ഉപയേീഗിച്ച് വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് യുഎഇ കോടതികള്‍ നിരവധി ഡ്രൈവര്‍മാരെ ശിക്ഷിച്ചിട്ടുണ്ട്. ഇത്തരം ട്രാഫിക്ക് നിയമലംഘനങ്ങള്‍ രൂക്ഷമായതോടെയാണ് അവയ്ക്ക് തടയിടാനായി ഫെഡറല്‍ ട്രാഫിക്ക് നിയമം പുതുക്കിയത്. താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്ത ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ കൂടി പുതുക്കിയ നിയമനിര്‍മ്മാണം നല്‍കുന്നു. കോടതി, ലൈസന്‍സിംഗ് അതോറിറ്റി അല്ലെങ്കില്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ബോഡി ഉത്തരവിട്ട സസ്പെന്‍ഷന്‍ സമയത്ത് വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ നിയമലംഘകര്‍ക്ക് മൂന്ന് മാസം വരെ തടവോ കുറഞ്ഞത് 10,000 ദിര്‍ഹം പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.അടുത്തിടെ പ്രാബല്യത്തില്‍ വന്ന നിയമം, ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്കെതിരെ മൂന്ന് പ്രധാന നടപടികള്‍ ചുമത്താന്‍ കോടതികളെ അനുവദിക്കുന്നു. നിലവിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യുക, സസ്‌പെന്‍ഷന്‍ കാലയളവിന് ശേഷം രണ്ട് വര്‍ഷം വരെ പുതുക്കല്‍ അവകാശങ്ങള്‍ നിഷേധിക്കുക, അല്ലെങ്കില്‍ ലൈസന്‍സില്ലാത്ത വ്യക്തിക്ക് മൂന്ന് വര്‍ഷം വരെ പുതിയ ലൈസന്‍സ് നേടുന്നത് നിരോധിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സസ്പെന്‍ഷന്‍ അല്ലെങ്കില്‍ അയോഗ്യതാ കാലയളവില്‍, ലൈസന്‍സ് അസാധുവായി തുടരും, കൂടാതെ ഡ്രൈവര്‍മാര്‍ക്ക് പുതിയതിന് അപേക്ഷിക്കുന്നതിനും വിലക്കുണ്ട്. ഈ വ്യവസ്ഥകള്‍ ലംഘിച്ച് ലഭിക്കുന്ന ഏതൊരു ലൈസന്‍സും അസാധുവായി കണക്കാക്കപ്പെടും. ലൈസന്‍സ് നേടുന്നതില്‍ നിന്ന് അയോഗ്യതയുള്ള വ്യക്തികള്‍ക്ക് ശിക്ഷിക്കപ്പെട്ട തീയതിക്ക് ആറ് മാസത്തിന് ശേഷം നിയന്ത്രണം നീക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച അതേ കോടതിയില്‍ തന്നെ അപ്പീല്‍ നല്‍കാവുന്നതാണ്. വാഹനമോടിക്കുന്നതിലൂടെ മരണമോ പരിക്കോ ഉണ്ടാക്കുക, വന്‍ സ്വത്ത് നാശനഷ്ടം വരുത്തുക, അശ്രദ്ധമായോ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തിലോ വാഹനമോടിക്കുക, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ വിസമ്മതിക്കുക, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക, നിര്‍ത്താനുള്ള പോലീസ് ഉത്തരവുകള്‍ ഒഴിവാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഏതൊരു ഡ്രൈവറെയും അറസ്റ്റ് ചെയ്യാന്‍ നിയമം അധികാരപ്പെടുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments