ഇന്ത്യ-ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി വന്നെന്നും മോദി പറഞ്ഞു.ദീര്‍ഘകാല വീക്ഷണത്തില്‍ തന്ത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകണം എ്ന്ന് ചൈനിസ് പ്രസിഡന്റ് ഷീചിന്‍പിങ്ക പറഞ്ഞു.അന്‍പത്തിയഞ്ച് മിനുട്ടാണ് നരേന്ദ്രമോദി-ഷീ ചിന്‍പിങ് കൂടിക്കാഴ്ച നീണ്ടുനിന്നത്.മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണെന്ന് മോദി പറഞ്ഞു.ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ചരിത്രപരമായ കാല്‍വെപ്പ് എന്നാണ് കൂടിക്കാഴ്ചയെ നേതാക്കള്‍ വിശേഷിപ്പിച്ചത്.നല്ല സുഹൃത്തുക്കളും അയല്‍ക്കാരും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച ഷി ജിന്‍പിങ്,ഡ്രാഗണും ആനയും’ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. ഏഷ്യയിലെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്. ഇന്ത്യ ചൈന നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികമാണിത്. ദീര്‍ഘകാല വീക്ഷണത്തില്‍ തന്ത്രപരമായ ബന്ധം മുന്നോട്ടുപോകണമെന്നും ഷി ജിന്‍പിങ് പറഞ്ഞു. ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കുമായി ഇന്ത്യയും ചൈനയും ഒരുമിച്ച് നില്‍ക്കണമെന്നും ഷീചിന്‍പിങ്ക്പറഞ്ഞു.ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയില്‍ എത്തിയത്.