നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുന്നതായി സര്‍വേഫലം.എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും ജനങ്ങള്‍ക്ക് അതൃപ്തി.ഓഗസ്റ്റില്‍ ഇന്ത്യ ടുഡേ നടത്തിയ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിക്കും ബിജെപി സര്‍ക്കാരിനും ജനപ്രീതി കുറയുന്നതായി കണ്ടെത്തല്‍.ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ മോദിയുടെ പ്രകടനം മികച്ചത് എന്ന അഭിപ്രായമുള്ളത് 62 ശതമാനം പേര്‍ക്കായിരുന്നു എങ്കില്‍ ഓഗസ്റ്റ് ആകുമ്പോള്‍ അത് 58 ശതമാനമായി കുറഞ്ഞു.ആറ് മാസനത്തിനുള്ളില്‍ നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണമികവിലും ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ഫെബ്രുവരിയില്‍ സര്‍ക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട 62.1 ശതമാനം ആളുകളുണ്ടായിരുന്ന ഓഗസ്റ്റ് ആയപ്പോള്‍ 10 ശതമാനം കുറഞ്ഞു.15.3ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.34.2 ശതമാനം പേര്‍ പ്രധാനമന്ത്രിയുടെ മൂന്നാം ടേം മികച്ചത് എന്ന് വിലയിരുത്തി.ഫെബ്രുവരിയില്‍ ഇത് 36.1 ശതമാനം ആയിരുന്നു.12.6 ശതമാനം പേര്‍ മോദിയുടെ പ്രകടനം മോശമാണെന്ന് തന്നെ അഭിപ്രായപ്പെട്ടു.