സൗദി അറേബ്യയില്‍ മൂന്ന് മകളെ കൊലപ്പെടുത്തി ഇന്ത്യന്‍
യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആറും, മൂന്നും വയസുള്ള
കുട്ടികളാണ് മരിച്ചത്.ചികിത്സയില്‍ കഴിയുന്ന യുവതി പൊലീസ്
കസ്റ്റഡിയിലാണ്.ഹൈദരാബാദ് സ്വദേശിയായ സൈദ ഹുമൈദ അംറിന്‍ ആണ്
പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അല്‍കോബാറിലാണ് സംഭവം.മൂന്ന് വയസുകാരനായ മുഹമ്മദ് യൂസഫ്,ഇരട്ടസഹോദരങ്ങളായ മുഹമ്മദ് സാദിഖ്,മുഹമ്മദ് ആദില്‍ എന്നിവരാണ് മരിച്ചത്.
ബാത്ത് ടബ്ബില്‍ വെളളം നിറച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ
നിലയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുട്ടികളെ
കൊലപ്പെടുത്തിയ ശേഷം സൈദ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും
കാല്‍ വഴുതി വീണ് ബോധം നഷ്ടപ്പെടുകയായിരുന്നു.ഭര്‍ത്താവ്
മുഹമ്മദ് ഷാനവാസ് ജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോള്‍ ആണ്
ആത്മഹത്യയ്ക്ക് ശ്രമിച്ച സൈദയേയും കുട്ടികളേയും കാണുന്നത്.
ആറ് മാസം മുന്‍പാണ് സൈദയും കുട്ടികളും സന്ദര്‍ശകവീസയില്‍
സൗദി അറേബ്യയില്‍ എത്തിയത്.കുടുംബപ്രശ്‌നങ്ങള്‍ ആണ്
കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്
എന്നാണ് വിവരം.എന്നാല്‍ ഭാര്യയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നു
എന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്.



