നിയലംഘനം നടത്തിയ ഒരുകൂട്ടം സമൂഹമാധ്യമ ഉപയോക്താക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ യുഎഇ തീരുമാനം.സമൂഹമാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണം ഉണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും എന്നും നാഷണല്‍ മീഡിയ ഓഫീസ് അറിയിച്ചു.
സമൂഹമാധ്യമ ഉള്ളടക്കങ്ങളില്‍ മാനദണ്ഡ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒരുകൂട്ടം ഉപയോക്താക്കളെ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.ഉത്തരവാദിത്തമുള്ള മാധ്യമ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും മോശം ഉള്ളടക്കങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനും ആണ് തീരുമാനം എന്നും നാഷണല്‍ മീഡിയ ഓഫീസ് അറിയിച്ചു.സമൂഹമാധ്യപ്ലാറ്റ്‌ഫോമുകളില്‍ മാധ്യമ ധാര്‍മ്മികതയും മൂല്യങ്ങളും പാലിക്കണം എന്നും നാഷണള്‍ മീഡിയ ഓഫീസ് ആവശ്യപ്പെട്ടു.
എന്‍.എം.സിയുടെ നിരീക്ഷക സംഘം ഇരുപത്തിനാല് മണിക്കൂറും സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.ഉള്ളടക്കങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കനത്ത പിഴയായിരിക്കും ശിക്ഷയായി ലഭിക്കുക.യുഎഇയുടെ സഹിഷ്ണുതയ്ക്കും സഹവര്‍ത്തിത്വത്തിനും വിരുദ്ധമായ ഉള്ളടങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ.ഗുരുതര കുറ്റങ്ങള്‍ക്ക് തടവുശിക്ഷയും ലഭിക്കും.