Monday, October 13, 2025
HomeNewsGulfസനായില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം

സനായില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് മരണം.ഹൂത്തികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു.ഇസ്രയേലിന് നേര്‍ക്ക് ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരച്ചടിയായിട്ടായിരുന്നു സനായിലെ ആക്രമണം എന്നാണ് ഐഡിഎഫ് വിശദീകരിക്കുന്നത്.ഒരു എണ്ണ ശുദ്ധീകരണശാലയും രണ്ട് വൈദ്യുതി നിലയങ്ങളും സൈനിക താവളവും ആണ് ആക്രമിക്കപ്പെട്ടത്.സൈനികതാവളത്തിന് അകത്ത് സ്ഥിതി ചെയ്യുന്ന പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിക്കപ്പെട്ടു.

എണ്‍പത്തിയാറ് പേര്‍ക്ക് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി ഹൂത്തി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.വെള്ളിയാഴ്ചയാണ് ഹൂത്തികള്‍ ഇസ്രയേലില്‍ ബാലിസിറ്റിക് മിസൈല്‍ ആക്രമണം നടത്തിയത്.ഇസ്രയേലിനും ഇസ്രയേല്‍ ജനതയ്ക്കും എതിരായി ഹൂത്തികള്‍ നിരന്തരം നടത്തുന്ന ആക്രമണത്തിന് പ്രതികരണമായിട്ടാണ് സനായില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഗാസ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് യെമനിലെ ഹൂത്തി സായുധ സംഘം ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments