കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ കെ.പി.സിസി അന്വേഷണത്തിന് ഒരുങ്ങുന്നു.ഇതിനായി ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കാനാണ് തീരുമാനം.രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധവും ശക്തമാണ്.
തെരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ഉയര്‍ന്ന് വന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട പരാതികള്‍ മുന്‍പില്‍ എത്തിയിട്ടും നടപടി സ്വീകരിക്കാതിരുന്ന നേതൃത്വത്തിന് എതിരെയും പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നുണ്ട്.പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും തന്നെ രാഹുലിന് എതിരെ നേരത്തെ പരാതി ലഭിച്ചിരുന്നു.ഇവയെല്ലാം പരിശോധിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ഒരുങ്ങുന്നത്.മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വെളിപ്പെടുത്തലുകളും പാര്‍ട്ടി സമിതി അന്വേഷിക്കും.യൂത്ത് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമായി.അബിന്‍ വര്‍ക്കി, കെ.എം അഭിജിത്ത്,ജെ.എസ് അഖില്‍ എന്നിവരാണ് പരിഗണനയില്‍ ഉള്ളത്.ഹൈക്കമാന്‍ഡ് പ്രതിനിധി ദീപ ദാസ് മുന്‍ഷി കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്.
ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി അടൂരിലെ വീട്ടില്‍ തുടരുകയാണ് രാഹുല്‍ മാങ്കൂട്ടം.വീടിന് മുന്നില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയട്ടുണ്ട്.രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്.എന്നാല്‍ രാജി വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട്.