ആരോപണശരങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ്പ്ര ഖ്യാപനം.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ പ്രതികരിച്ചു.രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്ലീല സന്ദേശമയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജി ചോദിച്ച് വാങ്ങിയത്.മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചന നടത്തിയതിന് ശേഷം ആണ് രാഹുലിനോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടത്.കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഒന്നിലധികം പരാതികള്‍ കിട്ടിയിരുന്നു.ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ നടി റിനി ആന്‍ ജോര്‍ജ് ഇന്നലെ ആരോപണങ്ങളുന്നയിച്ച് രംഗത്ത് എത്തിയത്.
പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.ഇതിന് പിന്നാലെയാണ് രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മുതിര്‍ന്ന നേതാക്കള്‍ എത്തിയത്.അതെസമയം രാജിവെയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ധാര്‍മ്മികതയുടെ പുറത്താണ് രാജി എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.പാര്‍ട്ടിപ്രവര്‍ത്തകര്‍ സര്‍ക്കാരിന് എതിരായ നിലപാട് എടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായികരിക്കേണ്ടിവരും പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.തെറ്റ് ചെയ്തത് കൊണ്ടല്ല രാജി എന്നും രാഹുല്‍ വിശദീകരിച്ചു.