ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള സൈനികനീക്കം ആരംഭിച്ചെന്ന് ഇസ്രയേല്‍. സെപ്റ്റംബര്‍ ആദ്യ ആഴ്ച്ചയോട് കൂടി ഗാസസിറ്റി പൂര്‍ണ്ണമായും പിടിച്ചെടുക്കാനാണ് നീക്കം.പതിനായിരക്കണക്കിന് പലസ്തീനികള്‍ ആണ് ഗാസസിറ്റിയില്‍ നിന്നും ഒഴിഞ്ഞുപോകുന്നത്.പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രതിരോധസേന ഗാസ സിറ്റിയില്‍ സൈനികനടപടി ആരംഭിച്ചത്.സൈനിക നീക്കത്തിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.ഇതിനകം തന്നെ ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങള്‍ പിടിച്ചെടുത്തതായും ഐഡിഎഫ് അവകാശപ്പെട്ടു.ഗാസസിറ്റിയില്‍ ഹമാസിന്റെ പോരാളികള്‍ ഇസ്രയേല്‍ സൈന്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
ഹമാസിന്റെ ആക്രമണത്തില്‍ ഇന്നലെ മൂന്ന് ഇസ്രയേല്‍ സൈനികര്‍ക്ക് പരുക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചിട്ടുണ്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകും.രണ്ടാംവാര്‍ഷികത്തിന് മുന്‍പ് ഗാസ മുനമ്പിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുത്ത് ഹമാസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.അറുപതിനായിരം കരുതല്‍ സൈനികരോട് സെപ്റ്റംബറോടെ ജോലിയില്‍ പ്രവേശിക്കാന്‍ പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുപതിനായിരത്തോളം കരുതല്‍ സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തു.രാജ്യാന്തരസമൂഹത്തിന്റെ കടുത്ത വിമര്‍ശനങ്ങള്‍ തള്ളിയാണ് ഗാസ സിറ്റിയില്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചിച്ചിരിക്കുന്നത്. പതിനഞ്ച് ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കും നഗരം പിടിച്ചെടുക്കുന്നതിന് ആണ് നീക്കം.