ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു തള്ളിയതായി റിപ്പോര്‍ട്ട്.ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.അറുപത് ദിവസത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം ആണ് ഹമാസ് അംഗീകരിച്ചത്.
ഖത്തറും ഈജിപ്തും നടത്തിയ മധ്യസ്ഥ ചര്‍ച്ചകളിലാണ് ഹമാസ് അറുപത് ദിവസത്തെ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്.പത്ത് ബന്ദികളുടെ മോചനത്തിന് പകരമായി 150 പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കണം എന്നുമായി നിബന്ധന.ആകെ ബന്ദികളില്‍ പകുതിപേരെ വെടിനിര്‍ത്തല്‍ കാലയളവില്‍ രണ്ടുഘട്ടമായി മോചിപ്പിക്കും.എന്നാല്‍ ഈ നിര്‍ദ്ദേശം ബെന്യമിന്‍ നെതന്യാഹു തള്ളിയതായി സ്രോതസുകളെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനും ജനങ്ങളെ തെക്കന്‍ ഭാഗത്തേക്ക് മാറ്റുന്നതിനുമുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ നെതന്യാഹു നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഹാമസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം സംബന്ധിച്ച് ബെന്യമിന്‍ നെതന്യാഹാ പരസ്യപ്രതികരണം നടത്തിയിട്ടില്ല.മുഴുവന്‍ ബന്ദികളെ ഒറ്റഘട്ടമായി മോചിപ്പിക്കണം എന്നും ഹമാസ് ആയുധം ഉപേക്ഷിക്കണം എന്നും ആണ് ബെന്യമിന്‍ നെതന്യാഹുവിന്റെ നിലപാട്.ഗാസസ സിറ്റിയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുയാണ് ഇസ്രയേല്‍.നഗരത്തിന്റെ ഉള്‍ഭാഗങ്ങളിലേക്ക് ടാങ്കുകള്‍ പ്രവേശിച്ചു.ഗാസസിറ്റിയാണ് ഹമാസിന്റെ അവസാനശക്തി കേന്ദ്രം എന്നാണ് ഇസ്രയേല്‍ വിശ്വസിക്കുന്നത്.