ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ എല്ലായ്‌പ്പോഴും നിയന്ത്രിക്കാന്‍ കഴിയും. നിങ്ങളുടെ ദൈനംദിന ശീലങ്ങളില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ശീലമാക്കുക. വേഗത്തിലുള്ള നടത്തം, ജോഗിംഗ്, നീന്തല്‍ അല്ലെങ്കില്‍ സൈക്ലിംഗ് എന്നിവ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.ആരോഗ്യകരമായ നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഒലിവ് ഓയില്‍, അവക്കാഡോ, നട്‌സ്, വിവിധ വിത്തുകള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക
ഓട്‌സ്, ബീന്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ലയിക്കുന്ന നാരുകള്‍ കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും.