ഗാസയില്‍ വീണ്ടും കൂട്ടക്കുടിയൊഴിപ്പിക്കല്‍.പലസ്തീനികളെ തെക്കന്‍ ഗാസയിലേക്ക് മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.സാധാരണക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയെന്നാണ് വിശദീകരണം.ഗാസയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ തെക്കന്‍ മേഖലയിലേക്ക് ഇന്ന് മുതല്‍ മാറണം എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിര്‍ദ്ദേശം.താമസിക്കുന്നതിനുള്ള ടെന്‍ഡും മറ്റ് ഉപകരണങ്ങളും നല്‍കും എന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി അതിരക്ഷമായ ആക്രണം ആരംഭിച്ചതിന് പിന്നാലെയാണ് കുടിയൊഴിപ്പിക്കല്‍.ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ പദ്ധതിയുടെ ഭാഗമായിട്ടാണോ ജനങ്ങളെ തെക്കന്‍ മേഖലയിലേക്ക് മാറ്റുന്നത് എന്ന് വ്യക്തമല്ല.
ഗാസ സിറ്റിയില്‍ മാത്രം പത്ത് ലക്ഷത്തിലധികം പലസ്തീനികളാണ് ഉളളത്.ജനങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കുന്നത് ദുരിതം ഇരട്ടിയാക്കുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.എന്നാല്‍ സാധാരണക്കാരായ ജനങ്ങളെ ഹമാസിന്റെ ശക്തി കേന്ദ്രത്തില്‍ നിന്നും സുരക്ഷിത മേഖലയിലേക്ക് മാറ്റുകയാണ് ചെയ്യുത് എന്ന് ഐഡിഎഫ് അവകാശപ്പെട്ടു.ഗാസയില്‍ പട്ടിണി മരണം വര്‍ദ്ധിക്കുന്നതിന് ഇടയിലാണ് പലതവണ കുടിയൊഴിപ്പിക്കപ്പെട്ടവരെ വീണ്ടും മാറ്റുന്നത്.ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ പതിനൊന്ന് പേര്‍ പട്ടിണിമൂലം മരിച്ചെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 251-ആയി.ഇതില്‍ 108 പേര്‍ കുട്ടികളാണ്.