സന്ദര്‍ശകവീസ നടപടിക്രമങ്ങള്‍ കുവൈത്ത് കൂടുതല്‍ ലളിതമാക്കി.രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.ലളിതമായ നടപടിക്രമങ്ങളിലൂടെ വീസ അപേക്ഷസമര്‍പ്പിക്കാന്‍ കഴിയുന്ന സംവിധാനം ആണ് കുവൈത്ത് ഒരുക്കിയിരിക്കുന്നത്.കുവൈത്ത് വീസ എന്ന പേര്‍ട്ടലില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.സന്ദര്‍ശന ആവശ്യം എന്തുതന്നെയായലും ഈ പോര്‍ട്ടില്‍ അപക്ഷ സമര്‍പ്പിക്കാം.വെബ്‌സൈറ്റില്‍ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും സമര്‍പ്പിച്ചാണ് അപേക്ഷിക്കേണ്ടത്.ടൂറിസ്റ്റ്,ബിസിനസ്,ഫാമിലി എന്നി വിഭാഗങ്ങളില്‍ വീസ ലഭ്യമാണ്.വീസ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഫീസ് അടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.
കുവൈത്തിലേക്കുള്ള യാത്രകൂടുതല്‍ സുഗമമാകുക്കു എന്ന ലക്ഷ്യത്തിലാണ് ഇ-വീസ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ വീസ നിബന്ധനകളില്‍ കുവൈത്ത് അടുത്തിടെ വലിയ പരിഷ്‌കാരങ്ങള്‍ നടത്തിയിരുന്നു.ജിസിസി രാജ്യത്ത് താമസക്കാരായിട്ടുള്ളവര്‍ക്ക് ഓണ്‍അറൈവല്‍ വീസയില്‍ കുവൈത്ത് സന്ദര്‍ശിക്കാം.