ജമ്മുകശ്മീരിലും ഹിമാചല്‍ പ്രദേശിലും മേഘവിസ്‌ഫോടനം.മിന്നല്‍ പ്രളയത്തില്‍ ജമ്മുകശ്മീരില്‍ 33 പേര്‍ മരിച്ചു.50ലധികം പേരെ രക്ഷപ്പെടുത്തി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.ജമ്മുകശ്മീരിലെ കിഷ്വാര്‍ജില്ലയിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം ഉണ്ടായത്.പാഡര്‍ മേഖലയിലെ ചോസിതി ഗ്രാമത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ട്.നിരവഝിപേര്‍ മിന്നല്‍പ്രളയത്തില്‍ അകപ്പെട്ടതായാണ് പ്രാഥമിക നിഗമനം.സ്ഥലത്ത്ര ക്ഷാപ്രവര്‍ത്തനം.പുരോഗമിക്കുകയാണ്.എന്‍ഡിആര്‍എഫ്,എസ്ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ക്വിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്‌ഫോടനം ഉണ്ടായത്.
തീര്‍ത്ഥാടകരെ പ്രദേശത്ത് നിന്ന് മാറ്റുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു.അതേസമയം ഹിമാചല്‍പ്രദേശിലും മിന്നല്‍പ്രളത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.ഹിമാചലില്‍ ഷിംല,ലഹൗള്‍,സ്പിതി തുടങ്ങിയ ജില്ലകളെ മിന്നല്‍ പ്രളയം സാരമായി ബാധിച്ചു.സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങി.റോഡ് ഗതാഗതം തടസപ്പെട്ടു.പലയിടങ്ങളിലും വെള്ളം കയറി.പാലങ്ങള്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് ഷിംല ജില്ലയില്‍ രണ്ട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.കിന്നാവൂര്‍ ജില്ലയിലെ ഋഷി ഡോഗ്രി താഴ്വരയ്ക്ക് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്.