ഗാസ സിറ്റിയില്‍ കനത്ത വ്യോമാക്രണം തുടര്‍ന്ന് ഇസ്രയേല്‍.123 പേരാണ് മരിച്ചത്.ഭക്ഷണം കിട്ടാതെ എട്ട് പേരും മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഗാസസിറ്റി പിടിച്ചെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചത്.സമീപകാലത്ത് ഒരു ദിവസം രേഖപ്പെടുത്തന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്നത്തേത്.നിരവധി വീടുകളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു.ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ കാത്ത് നിന്ന പന്ത്രണ്ട് പേരെ ഇസ്രയേല്‍ സൈന്ംയ വെടിവെച്ച് കൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മൂന്ന് കുട്ടികള്‍ അടക്കം എട്ട് പേരാണ് പട്ടിണിമൂലം മരിച്ചത്.ഇതോടെ ഗാസയിലെ ആകെ പട്ടിണിമരണം 235 ആയി ഉയര്‍ന്നു.ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നുണ്ടെങ്കിലും മതിയാകുന്നില്ലെന്നാണ് സന്നദ്ധസംഘടനകള്‍ വ്യക്തമാക്കുന്നത്.ഇന്നലെ 320 ട്രക്കുകള്‍ ആണ് ഗാസ മുനമ്പില്‍ പ്രവേശിച്ചത്.അതെസമയം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.മുഴുവന്‍ ബന്ദികളെ ഒറ്റഘട്ടമായി മോചിപ്പിച്ചുകൊണ്ടുള്ള വെടിനിര്‍ത്തല്‍ എന്ന നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.