ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്.പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും വ്യാപാരബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാനും സാധ്യത.ഇന്ത്യയോടുള്ള ട്രംപിന്റെ കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നത്.റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ട്രംപ് കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയത്.നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫാണ് ചുമത്തിയിരിക്കുന്നത്.
ഇതിന് പുറമേയാണാ 25 ശതമാനം അധിക തീരുവ കൂടി ചുമത്തിയത്.അധിക തീരുവ ചുമത്തിയ നടപടി ദൗര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച ഇന്ത്യ വിഷയത്തില്‍ പ്രകോപനപരമായ നടപടികളിലേക്ക് കടക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.അതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.ട്രംപിന്റെ നിലപാട് പക്ഷപാതപരവും നീതികരിക്കാനാകാത്തതും ആണെന്നും, ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ നിലപാടെടുത്തു