ട്രംപിന്റെ തീരുവ ഭീഷണി മറികടക്കാന്‍ പുതിയ നീക്കവുമായി ഇന്ത്യ.കയറ്റുമതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം.ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 20ല്‍ നിന്ന് 50 രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു.മിഡില്‍ ഈസ്റ്റ്,ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലേ വിപണികള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ കയറ്റുമതി വ്യാപിപ്പിക്കുന്നത്.ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ് പോകുന്നത്.
കയറ്റുമതി വൈവിധ്യവത്കരണം, ഇറക്കുമതിക്ക് പകരം വയ്ക്കല്‍, കയറ്റുമതി മത്സരശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങി പ്രധാന മേഖലകള്‍ സജീവമാക്കി നിര്‍ത്താനാണ് വാണിജ്യ മന്ത്രാലയം ശ്രമിക്കുന്നത്.യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് നീക്കം കൊണ്ട് ലക്ഷ്യമിടുന്നത്.ഒപ്പം മത്സ്യസമ്പത്തിന്റെ കയറ്റുമതിയും വ്യാപിപ്പിക്കും യൂറോപ്പ്യന്‍ യൂണിയന്‍,റഷ്യ,ദക്ഷിണ കൊറിയ,ജപ്പാന്‍,ന്യൂസിലന്‍ഡ് ഗള്‍ഫ് മേഖല അടക്കമുള്ള വിപണികളാണ് ലക്ഷ്യം.