യുഎഇയില്‍ മഴ ലഭ്യത കൂട്ടുന്നതിനായി ചെലവഴിക്കുന്നത് ദശലക്ഷക്കണക്കിന് ദിര്‍ഹം.പ്രതിവര്‍ഷം 900 മണിക്കൂറിലധികം ക്ലൗഡ് സീഡിംഗ് വിമാനങ്ങള്‍ പറക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനായി വന്‍ നിക്ഷേപം ആണ് യുഎഇ ഭരണകൂടം നടത്തിവരുന്നത്.ക്ലൗഡ് സീഡിംഗിന് മാത്രമായി നാല് വിമാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച നാല് പൈലറ്റുമാരുമാണ് ഉള്ളത്.ഇത് കൂടാതെ കാലാവസ്ഥാ റഡാറുകളുടെ വലിയൊരു ശൃംഖലയും ഉണ്ട്. മഴമേഘങ്ങള്‍ രൂപപ്പെട്ടാല്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.
ക്ലൗഡ് സീഡിംഗ് വിമാനങ്ങള്‍ ഒരു മണിക്കൂര്‍ പറക്കുന്നതിന് മാത്രം ഇരുപത്തിയൊന്‍പതിനായിരം ദിര്‍ഹം ആണ് ചിലവ്.ഒരു വര്‍ഷം തൊള്ളായിരം മണിക്കൂറിലധികം ക്ലൗഡ് സീഡിംഗ് വിമാനങ്ങള്‍ പറക്കുന്നുണ്ട്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും മഴ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.ഈ വര്‍ഷം ഇതുവരെ 185 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തിയത്.കഴിഞ്ഞ മാസം മാത്രം മുപ്പത്തിയൊന്‍പത് തവണ ക്ലൗഡ് സീഡിംഗ് നടത്തിയതായി ഡോ.അഹമ്മദ് ഹബിബ് പറഞ്ഞു.മഴ ലഭ്യതയില്‍ പതിനഞ്ച് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ വര്‍ദ്ധനയാണ് ക്ലൗഡ് സീഡിംഗിലൂടെ ലഭിക്കുന്നത്.