ആഭ്യന്തര-രാജ്യാന്തര യാത്രകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്.179 ദിര്‍ഹം മുതല്‍ ആണ് രാജ്യാന്തരയാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് നിരക്ക്.യുഎഇയിലേക്കുള്ള ടിക്കറ്റുകള്‍ക്കും നിരക്കിളവുണ്ട്.ഫ്രീഡം സെയില്‍ എന്ന പേരിലാണ് ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ഇന്ത്യ എക്‌സ്പ്രസ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ആഭ്യന്തര യാത്രകള്‍ക്ക് 1279 ഇന്ത്യന്‍ രൂപയ്ക്കും രാജ്യാന്തരയാത്രകള്‍ക്ക് 4279 രൂപയ്ക്കും ടിക്കറ്റുകള്‍ എടുക്കാം.ആഭ്യന്തര-രാജ്യാന്തര റൂട്ടുകളില്‍ അന്‍പത് ലക്ഷം സീറ്റുകളില്‍ ആണ് ടിക്കറ്റ് വില്‍പ്പന.
ഇന്ന് മുതല്‍ ഓഗസ്റ്റ് പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആണ് നിരക്കിളവ് ലഭിക്കുക.ഓഗസ്റ്റ് പത്തൊന്‍പത് മുതല്‍ 2026 മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയുള്ള ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ നിരക്കളവില്‍ ലഭിക്കും എന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.യുഎഇയില്‍ ദുബൈ,അബുദബി,ഷാര്‍ജ,റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കും നിരക്കിളവ് ബാധകമാണ്.എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ആണ് നിരക്കിളവില്‍ ടിക്കറ്റുകള്‍ എടുക്കാന്‍ കഴിയുക.എഴുപത്തിയൊന്‍പതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.