വോട്ട് മോഷണത്തിനെതിരെ റാലുയുമായി കോണ്‍ഗ്ര്‌സ് നേതാവ് രാഹുല്‍ ഗാന്ധി.ഭരണഘടന ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്.അടിസ്ഥാനമൂല്യങ്ങള്‍ക്ക് പ്രഹരമേറ്റതായും രാഹുല്‍ ഗാന്ധി.തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അട്ടിമറിയിലൂടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റെന്ന് പ്രതിപക്ഷ നേതാവ് രഹുല്‍ ഗാന്ധി.തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകൊള്ള നടത്തുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.ഭരണഘടനയുടെ അടിസ്ഥാന മൂല്യം ഒരാള്‍ക്ക് ഒരു വോട്ടെന്നതാണ്.അത് അട്ടിമറിക്കപ്പെട്ടു.വോട്ട് കൊള്ളയിലൂടെയാണ് പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദി എത്തിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയുടെ പൂര്‍ണരൂപം പുറത്തുവിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വോട്ട് കൊള്ളയ്ക്ക് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഉദാഹരണമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.ഒരുകോടി പുതിയ വോട്ടര്‍മാര്‍ മഹാരാഷ്ട്രയില്‍ വോട്ടുചെയ്തു.പുതിയ വോട്ടര്‍മാര്‍ വന്ന സ്ഥലങ്ങളിലെല്ലാം ബിജെപി വിജയിച്ചു.പരിശോദനയില്‍ കോണ്‍്ഗ്രസിന്‍രെ വോട്ട് കുറഞ്ഞിട്ടില്ലെന്ന് കണ്ടെത്തി.ലോക്‌സഭയില്‍ ലഭിച്ച വോട്ട് നിയമസഭയിലും കോണ്‍ഗ്രസിന് ലഭിച്ചു.ഇതിന് പിന്നാലെയാണ് വോട്ട് കൊള്ള നടന്നതായി സംശയം തോന്നിയതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.