യുഎഇയുടെ ഇത്തിഹാദ് റെയില്‍ രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങളും തുറക്കുമെന്ന് അധികൃതര്‍.ഇതിനകം തന്നെ ആയിരക്കണക്കിന് പേര്‍ക്ക് റെയില്‍ പദ്ധതിയുടെ ഭാഗമായി തൊഴില്‍ ലഭിച്ചു.ഇത്തിഹാദ് റെയില്‍ യുഎഇയുടെ സാമ്പത്തിക മുന്നേറ്റത്തെ ത്വരിതപ്പെടുത്തും.ചരക്ക് തീണ്ടിക്ക് പിന്നാലെ പാസഞ്ചര്‍ സര്‍വീസും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇത്തിഹാദ് റെയില്‍.2026-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ രാജ്യത്ത് വിവിധ മേഖലകളില്‍ അത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.ഇതിലൊന്നാണ് തൊഴില്‍ മേഖല.2030-ഓട് കൂടി ഒന്‍പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് ഇത്തിഹാദ് റെയില്‍ വ്യക്തമാക്കുന്നത്.എഞ്ചിനിയറിംഗ്,നിര്‍മ്മാണം,ട്രെയിന്‍ ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്,മെയിന്റനന്‍സ് തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ തുറക്കും.നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഇത്തിഹാദ് റെയില്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കി.
ഇത്തിഹാദ് റെയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂട്ടും.ഇതും തൊഴിലവസരങ്ങള്‍ തുറക്കുന്നതിന് കാരണമാകും എന്ന് ഇത്തിഹാദ് റെയില്‍ അറിയിച്ചു.2030-ഓടെ പ്രതിവര്‍ഷം 350 കോടി ദിര്‍ഹത്തിന്റെ സംഭാവന സമ്പദ്ഘടനയിലേക്ക് നല്‍കുന്നതിന് ഇത്തിഹാദ് റെയിലിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.ഭാവിയില്‍ യുഎഇയുടെ ജിഡിപിയിലേക്ക് 14500 കോടി ദിര്‍ഹത്തിന്റെ വരെ സംഭാവന നല്‍കും എന്നാണ് കണക്കുകൂട്ടുന്നത്.