യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം എന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍.പുതിയ തീയതി നിശ്ചയിക്കണം എന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു.നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചിട്ട് 15 ദിവസം പിന്നിട്ടെന്നും എത്രയും വേഗം നടപ്പിലാക്കണം എന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി ആവശ്യപ്പെടുന്നത്.ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് അബ്ദുല്‍ മഹ്ദി കത്ത് നല്‍കി.ഇത് രണ്ടാം തവണയാണ് വധശിക്ഷ ഉടന്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കുന്നത്.നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നതില്‍ ഇനി ഒരു ചര്‍ച്ചക്കില്ലെന്നും കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ പറഞ്ഞു.
മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും കത്തില്‍ പറയുന്നു. അബ്ദുല്‍ ഫത്താവ് മഹ്ദി ഫെയ്‌സ്ബുക്കിലും കത്ത് പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് നിഷേധിച്ചും അബ്ദുല്‍ ഫത്താഹ് രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നായിരുന്നു പ്രതികരണം.