യുഎഇയില്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടത്തോടെ കര്‍ശന ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യ വിദഗ്ധര്‍. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.യുഎഇയില്‍ താപനില 52 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തിയതോടെ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 12 മണി മുതല്‍ വൈകിട്ട് നാല് മണി വരെ പരമാവധി വീടുകളിലും ഓഫീസുകള്‍ക്കും ഉള്ളില്‍ തന്നെ കഴിയണമെന്നാണ് നിര്‍ദ്ദേശം. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങേണ്ടി വരുന്നവര്‍ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കണം.
സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതു മൂലം നിര്‍ജലീകരണം. ക്ഷീണം, തലകറക്കം, ഛര്‍ദ്ദില്‍, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം. ലിനന്‍, കോട്ടണ്‍ പോലുള്ള കനം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം.കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, കരള്‍ വൃക്ക ഹൃദ്രോഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.