Thursday, August 21, 2025
HomeNewsGulfമണിക്കൂറുകളോളം വൈകി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍

മണിക്കൂറുകളോളം വൈകി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍

യാത്രക്കാരെ വലയ്ക്കുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനവൈകല്‍ തുടര്‍ക്കഥയമാകുന്നു.അബുദബിയില്‍ ഇന്നലേയും ഇന്നുമായി രണ്ട് വിമാനങ്ങളാണ് മണിക്കൂറുകളോളം വൈകിയത്.തിരുവനന്തപുരം കോഴിക്കോട് വിമാനങ്ങള്‍ ആണ് വൈകിയത്.
ഇന്നലെ വൈകിട്ട് അഞ്ച് ഇരുപതിന് പുറപ്പെടേണ്ടതായിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 524 വിമാനം.രണ്ട് മണിക്കൂര്‍ വൈകുമെന്ന് യാത്രക്കാര്‍ക്ക് ഉച്ചയോടെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു.രാത്രി എഴുമണിയോട് കൂടി വീണ്ടും വൈകുമെന്ന് അറിയിപ്പ് കിട്ടി.സാങ്കേതിക തകരാര്‍ ആണ് വൈകലിന് കാരണമായി അധികൃതര്‍ അറിയിച്ചത്.തുടര്‍ന്ന് രാത്രി പത്തരവരെ എ.സി പ്രവര്‍ത്തിക്കാത്ത വിമാനത്തില്‍ യാത്രക്കാര്‍ക്ക് തുടരേണ്ടിവന്നു.

യാത്രക്കാരെ പിന്നീട് ടെര്‍മിനലില്‍ തിരിച്ചിറക്കി.പുലര്‍ച്ചെ ഒന്നരക്കാണ് വിമാനം തിരുവനന്തപുരത്തേക്ക് പറന്നത്.ഇന്ന് പുലര്‍ച്ചെ രണ്ടിന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ആറരമണിക്കൂര്‍ ആണ് വൈകിയത്.സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം പേര്‍ക്ക് മണിക്കൂറുകളോളം ആണ് അബുദബി സായിദ് രാജ്യാന്തരവിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത്.പ്രവര്‍ത്തനപരമായ തടസ്സങ്ങള്‍ മൂലമുള്ള വൈകല്‍ എന്നാണ് എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് വിശദീകരണം നല്‍കിയത്.ഇന്ന് രാവിലെ ഒന്‍പതോട് കൂടിയാണ് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments