യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം.വധശിക്ഷ ഒഴിവാക്കുന്നതിനായി ശ്രമിച്ച് വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.ചര്‍ച്ചകള്‍ക്കായി കാന്തപുരത്തിന്റെ പ്രതിനിധിയെ അയക്കണം എന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളി.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്ന വിഷയത്തില്‍ സുഹൃദ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് വരികയാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.വധശിക്ഷ റദാക്കിയെന്ന വാര്‍ത്തയില്‍ വാസ്തവം ഇല്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു.വളരെ സങ്കീര്‍ണ്ണമായ വിഷയമാണിതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് കഴിഞ്ഞ ആഴ്ച അറിയിച്ചത്.എന്നാല്‍ ഇക്കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി കാന്തപുരം എപി അബുബക്കര്‍ മുസലിയാരിന്റെ അടക്കം പ്രതിനിധികളെ യെമനിലേക്ക് അയക്കണം എന്ന് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണം എന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.ഇത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.ചര്‍ച്ച കുടുംബങ്ങള്‍ക്കിടയിലാണ് നടക്കുന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്.