അജ്മാനില്‍ പൊതു ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. 2025 ലെ ആദ്യ ആറ് മാസത്തിലെ യാത്രക്കാരുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. എമിറേറ്റിലെ മികച്ച പൊതുഗതാഗത സംവിധാനങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.എമിറേറ്റിലെ പൊതുഗതാത രംഗം തുടര്‍ച്ചയായി വളര്‍ച്ചയുടെ പാതയിലാണ്. ബസ് ശൃംഖലകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിവിധയിടങ്ങളിലേക്കുള്ള യാത്രാ സമയം കുറഞ്ഞു. ഗതാഗത സംവിധാനത്തിനായി നടപ്പിലാക്കിയ സുസ്ഥിരമായ സംവിധാനങ്ങളുമാണ് നേട്ടത്തിനു പിന്നിലെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലൈസന്‍സിങ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാമി അലി അല്‍ ജല്ലാഫ് അറിയിച്ചു.
മികച്ച സേവനങ്ങള്‍ ഒരുക്കി ഉപയോക്താക്കള്‍ക്ക് സുരക്ഷിത ഗതാഗതം ഒരുക്കുകയാണ്. മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍സിറ്റി ബസുകളിലും യാത്രക്കാര്‍ക്ക് മികച്ച സേവനമാണ് ഒരുക്കുന്നത്. അബുദബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളിലേക്കാണ് ഇന്റര്‍സിറ്റി ബസ് സര്‍വ്വീസ് നടത്തുന്നത്. എമിറേറ്റിലുടനീളമുള്ള മുഴുവന്‍ താമസ മേഖലകളെയും, വാണിജ്യ, സേവന മേഖലകളെയും ബന്ധിപ്പിച്ചാണ് ഇന്റേണല്‍ ബസ് സര്‍വ്വീസ്.



