കുവൈത്തില്‍ അനധികൃത മദ്യ നിര്‍മ്മാണത്തിന് 52 പേര്‍ അറസ്റ്റില്‍.വന്‍ തോതില്‍ മദ്യ ശേഖരവും പിടിച്ചെടുത്തു.പിടിയിലായവരില്‍ ഇന്ത്യക്കാരും ഉണ്ട്.കുവൈത്ത് സിറ്റിയിലെ ആറ് പാര്‍പ്പിടമേഖലകളിലായിട്ടാണ് അനധികൃത മദ്യഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.എല്ലായിടത്തും ഒരെസമയത്തായിരുന്നു പരിശോധന.വാണിജ്യാടിസ്ഥാനത്തില്‍ മദ്യം ഉത്പദാപ്പിച്ച് വില്‍പ്പന നടത്തിയിരുന്ന സംഘം ആണ് പിടിയിലായക്.പിടിയിലായ അന്‍പത്തിരണ്ട് പേരില്‍ മുപ്പത് പേര്‍ പുരഷന്‍മാരും ഇരുപത്തിരണ്ട് പേര്‍ സ്ത്രീകളും ആണ്.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
വീടുകള്‍ അനധികൃത മദ്യ നിര്‍മ്മാണ യൂണിറ്റുകളാക്കിയാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.മദ്യോത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍,ആയിരക്കണക്കിന് കുപ്പികളില്‍ നിറച്ച മദ്യം,മദ്യോത്പാദനത്തിനുള്ള ഉപകരണങ്ങള്‍ പണം,പണം എണ്ണുന്നതിനുള്ള ഉപകരണം എന്നിവയും പിടികൂടി.എട്ട് വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.പൊലീസ്,മുന്‍സിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകള്‍ കൈകോര്‍ത്തായിരുന്നു പരിശോധന.മദ്യമാഫിയ തലവനും പിടിയിലായിട്ടുണ്ട്.