കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആണ് കനത്ത മഴയ്ക്ക് സാധ്യത.ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ 115 മില്ലിമീറ്റര്‍ മുതല്‍ ഇരുനൂറ്റിനാല് മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇരുപത്തിനാലിനും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.ഇന്ന് മുതല്‍ ജുലൈയ് ഇരുപത്തിനാല് വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം ഉണ്ട്.കേരള-കര്‍ണ്ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജുലൈയ് ഇരുപത്തിരണ്ട് വരെയും ലക്ഷദ്വീപ് തീരത്ത് ഇരുപത്തിനാല് വരെയും ആണ് മത്സ്യബന്ധനത്തിന് വിലക്ക്.
കേരളത്തില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
RELATED ARTICLES