വ്യോമയാന മേഖലയില്‍ നിരവധി തൊഴിലവസരങ്ങളുമായി യുഎഇ എയര്‍ലൈനുകള്‍. ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. എയര്‍ലൈനുകളുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.ഇത്തിഹാദ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ എന്നിവയിലാണ് അവസരങ്ങള്‍. എയര്‍ലൈനുകളുടെ വെബ്‌സൈറ്റില്‍ കരിയര്‍ വിഭാഗത്തിലൂടെ അപേക്ഷിക്കാം, ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ നേരിച്ച് പങ്കെടുക്കുന്നതിനും അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളവും, താമസവും, മറ്റ് അലവന്‍സുകളും ലഭിക്കും. എമിറേറ്റ്‌സിലേക്ക് മെയിന്റനന്‍സ് ടെക്‌നീഷന്‍സ്, ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് അഡ്വസൈര്‍, എയര്‍പോര്‍ട്ട് സര്‍വ്വീസ് ഏജന്റ്, ബിസിനസ് സപ്പോര്‍ട്ട് ഓഫീസേര്‍സ്, പോര്‍ട്ടേഴ്‌സ്, സെയില്‍സ് സപ്പോര്‍ട്ട് ഏജന്റ്‌സ്, തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമം.
ഇത്തിഹാദ് എയര്‍വേയ്‌സില്‍ ക്യാബിന്‍ ക്രൂ, പൈലറ്റ്, ക്യാപ്റ്റന്‍ പോസിഷന്‍സ്, സെയില്‍സ് ഓഫീസേഴ്‌സ് എന്നി ഒഴിവുകളിലേക്കാണ് നിയമനം. എയര്‍അറേബ്യയില്‍ ക്യാബിന്‍ ക്രൂ, പൈലറ്റ്‌സ്, ഗ്രൗണ്ട് ഓപ്പറേഷന്‍സ്, എന്‍ജിനീയറിംഗ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. എയര്‍ലൈനുകള്‍ വിവിധ നഗരങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ അവസരങ്ങളാണ് കാത്തിരിക്കുന്നത്. ദുബൈയില്‍ പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കും. എയര്‍ലൈനുകളിലെ മികച്ച ജോലി സ്വപ്‌നം കാണുന്നവര്‍ക്കുള്ള സുവര്‍ണാവസരമാണ് വന്നിരിക്കുന്നത്.



