രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ. ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളും കൂടുതല്‍ പ്രഹര ശേഷിയുള്ള മിസൈലുകളുമാണ് വാങ്ങുന്നത്. പദ്ധതിയ്ക്കായി 2000 കോടിയുടെ കരാറില്‍ ഒപ്പുവച്ചു.അടിയന്തര ആയുധ സംഭരണ സംവിധാനത്തിലാണ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. സൈന്യത്തിന് വേണ്ടി 2000 കോടിയുടെ ആയുധ സംഭരണത്തിനാണ് പ്രതിരോധമന്ത്രാലയം അനുതി നല്‍കിയിരിക്കുന്നത്. ഭീകരവാദ ഭീഷണികള്‍ നേരിടുന്നതിനും ഡ്രോണുകളെ പ്രതിരോധിക്കുന്നതിനും സൈനികരുടെ സുരക്ഷയും ആക്രമണ ശേഷിയും വര്‍ധിപ്പിക്കാനുമുള്ള പ്രതിരോധ ഇടപാടിനാണ് കളമൊരുങ്ങുന്നത്.
ഡ്രോണുകള്‍ അടക്കം വാങ്ങുന്നതിന് മൊത്തം 13 കരാറുകളാണ് നടപ്പിലാക്കുക. ഇന്‌റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷന്‍ ആന്‍ഡ് ഇന്‌റെര്‍ഡിക്ഷന്‍ സിസ്റ്റം, ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റാഡര്‍,വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം, അതിന്‌റെ ലോഞ്ചറുകളും മിസൈലുകളും, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍ , ചെറുകിട ഡ്രോണുകള്‍,ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ഹെല്‍മറ്റുകള്‍ അടക്കം അടിയന്തര നടപടിയായി വാങ്ങും.സേനയെ ആയൂധീവത്കരിക്കുക,കൂടുതല്‍ കരുത്തുറ്റതാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍