കേരളത്തില്‍ മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി.സംസ്ഥാനത്ത് സജീവ കോവിഡ് കേസുകള്‍ 1950-ആയി ഉയര്‍ന്നു.ഇന്ത്യയില്‍ കോവിഡ് സജീവ കേസുകള്‍ ആറായിരം കടന്നു.
കേരളത്തില്‍ മൂന്ന് പുരുഷന്‍മരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.കര്‍ണ്ണാടകയില്‍ രണ്ടും തമിഴ്‌നാട്ടില്‍ ഒന്നും കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ ഇന്ന് 144 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്ത്യയില്‍ ആകെ 378 കേസുകളും സ്ഥിരീകരിച്ചു.രാജ്യത്ത് 6133 ആണ് സജീവ കോവിഡ് കേസുകള്‍..ഗൂജറാത്തില്‍ 105 പേര്‍ക്കും പശ്ചിമബംഗാളില്‍ 71 പേര്‍ക്കും പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
സജീവ കേസുകളുടെ എണ്ണത്തില്‍ ഗുജറാത്ത് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.822 സജീവ കേസുകള്‍ ആണ് ഗുജറാത്തില്‍ ഉളത്.ദില്ലിയില്‍ 686 ആക്ടീവ് കേസുകളും പശ്ചിമബംഗാളില്‍ 693 കേസുകളും ഉണ്ടെന്നും കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.