Tuesday, July 1, 2025
HomeNewsInternationalഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ വീണ്ടും വീറ്റോ ചെയ്ത് അമേരിക്ക.പ്രമേയത്തില്‍ ഹമാസിനെ തള്ളിപ്പറയുന്നില്ലെന്ന് ആരോപിച്ചാണ് അമേരിക്കയുടെ നടപടി.അടുത്തയാഴ്ച യു.എന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരും എന്ന് പല്‌സീന്‍ അറിയിച്ചു.

ഗാസയില്‍ സ്ഥിരവെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നും ഗാസയുടെ എല്ലാം പ്രദേശങ്ങളിലും തടസ്സങ്ങളില്ലാതെ സഹായം എത്തിക്കണം എന്നും ആവശ്യപ്പെട്ടാണ് യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്.രണ്ട് ദശലക്ഷത്തിലധികം വരുന്ന ഗാസയിലെ ജനവിഭാഗം കടുത്ത മാനുഷികപ്രതിസന്ധി നേരിടുകയാണെന്നും പ്രമേയം വ്യക്തമാക്കി.രക്ഷാസമിതിയിലെ പതിനഞ്ച് അംഗങ്ങരാജ്യങ്ങളിലും പതിനാലും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ അമേരിക്കന്‍ വീറ്റോ ചെയ്തു.

ഹമാസിനെ അപലപിക്കാത്തതും ഹമാസ് ആയുധം താഴെ വെയ്ക്കണം എന്ന് പറയാത്തതുമായ ഒരു നടപടിക്കും അമേരിക്കന്‍ പിന്തുണ നല്‍കില്ലെന്ന് യു.എസ് അംബാസഡര്‍ ദോറോത്തി ഷിയ പറഞ്ഞു.ഹമാസിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറായിട്ടില്ല.യു.എസും യുകെയും യൂറോപ്യന്‍ യൂണിയനും ഹമാസിനെ ഭീകരസംഘടനയായിട്ടാണ് കാണുന്നത് എന്നും ദൊറോത്തി ഷിയ പറഞ്ഞു.ഗാസയില്‍ ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ എന്ന ആവശ്യം ഇസ്രയേലും തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments