Wednesday, July 2, 2025
HomeNewsGulfസുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ അബുദബി മുന്‍നിരയില്‍

സുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ അബുദബി മുന്‍നിരയില്‍

ജീവിതനിലവാര സൂചികയില്‍ ലോകനഗരങ്ങളടെ പട്ടികയില്‍ അബുദബി മുന്‍നിരയില്‍ എന്ന് സര്‍വ്വേഫലം.സുരക്ഷയുടെ കാര്യത്തിലും യുഎഇയുടെ തലസ്ഥാന എമിറേറ്റ് മുന്‍പന്തിയില്‍ ആണ്.

അബുദബി സാമുഹ്യവികസന വകുപ്പ് നടത്തിയ അഞ്ചാമത് ജീവിതനിലവാര സര്‍വ്വേയില്‍ ആണ് കണ്ടെത്തല്‍.രാത്രിയിലും ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുന്ന നഗരം ആണ് അബുദബി എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 93.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്.190 രാജ്യക്കാരായ ഒരു ലക്ഷത്തിലധികം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.സന്തോഷസൂചിക പത്തില്‍ 7.74 ആയി ഉയര്‍ന്നു.അതെസമയം തൊഴില്‍-ജീവിത സന്തുലിതാവസ്ഥയുടെ കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നാണ് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്.തൊഴില്‍സമയം ശരാശരിയേക്കാള്‍ കൂടുതലാണ്.

പതിനാല് സാമൂഹിക ക്ഷേമസൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അബുദബി സാമൂഹ്യവികസന വകുപ്പ് സര്‍വ്വേ നടത്തിയത്.ആഗോളതലത്തിലുള്ള മറ്റ് പലസര്‍വ്വേകളിലും സൂചികകളിലും അബുദബി ജീവിത നിലവാരത്തിന്റെ കാര്യത്തിലും
സുരക്ഷയിലും എല്ലാം അബുദബി മുന്‍നിരയിലാണ്.ജനങ്ങളുടെ ജീവിതനിലവാരവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ ആണ് ഇതിന് പിന്നിലെന്ന് അബുദബി സാമുഹ്യവികസന വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments