സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.ജൂണ്‍ പത്ത് വരെയാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്ക്.സമയപരിധി ലംഘിച്ച് തുടരുന്നവര്‍ക്ക് കടുത്ത പിഴയും തടവും ആണ് ശിക്ഷ.
ഇന്ന് അര്‍ദ്ധരാത്രിക്ക് മുന്‍പ് മുഴുവന്‍ ഉംറ തീര്‍ത്ഥാടകരും രാജ്യംവിടണം എന്നാണ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗായിട്ടാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്ന ജൂണ്‍ പതിനൊന്ന് വരെയാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.നാളെ മുതല്‍ മക്കയിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഉണ്ടാകും.ഹജ്ജ് പെര്‍മിറ്റോ മക്ക എന്‍ട്രി പെര്‍മിറ്റോ ഇല്ലാത്ത വ്യക്തിക്കള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വരും ആഴ്ച്ചകളില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ സൗദി അറേബ്യയിലേക്ക് എത്തിത്തുടങ്ങും.ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് മക്കയിലേക്കുള്ള പ്രവേശനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.സമയപരിധി ലംഘിച്ചും ഉംറ വീസക്കാര്‍ സൗദി അറേബ്യയില്‍ തുടര്‍ന്നാല്‍ അന്‍പതിനായിരം ദിര്‍ഹം പിഴയും ആറ് മാസം തടവും ആണ് ശിക്ഷ.ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും.നിയമലംഘകരെ പാര്‍പ്പിക്കുന്ന ഹോട്ടലുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും ശിക്ഷ ലഭിക്കും.