ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ എട്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഇരുപത്തിയാറിന് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമാകും. ഈ വര്‍ഷത്തെ പരിപാടികളും രജിസ്‌ട്രേഷന്‍ വിശദാംശങ്ങളും വരും ആഴ്ച്ചകളില്‍ പ്രഖ്യാപിക്കും.ഒക്ടോബര്‍ ഇരുപത്തിയാറിന് മുതല്‍ നവംബര്‍ ഇരുപത്തിനാല് വരെയാണ് ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ 2024-ലെ പതിപ്പ്.തുടര്‍ച്ചയായ മുപ്പത് ദിവസം മുപ്പത് മിനുട്ട് വീതം വ്യായാമം ചെയ്യുക എന്നതാണ് ചലഞ്ച്. ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ദുബൈ റൈഡ് നവംബര്‍ പത്ത് ഞായറാഴ്ചയും ദുബൈ റണ്‍ നവംബര്‍ ഇരുപത്തിനാലിനും നടക്കും.
ഫിറ്റ്‌നസ് ചലഞ്ചിന്റെ ഇത്തവണത്തെ പരിപാടികള്‍ വരും ആഴ്ച്ചകളില്‍ പ്രഖ്യാപിക്കും. ദുബൈ ഫിറ്റനസ് ചലഞ്ചിന്റെ വെബ്‌സൈറ്റില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.കൂടുതല്‍ വിശദാശങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷം ഇരുപത്തിനാല് ലക്ഷം പേരാണ് ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമായത്. ദുബൈയില്‍ റൈഡില്‍ 35000 പേരും ദുബൈയില്‍ റണ്ണില്‍ 2,26000 പേരും പങ്കെടുത്തു. ഇത്തവണയും നിരവധി കായികപരിപാടികള്‍ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടക്കും.2017-ല്‍ ആണ് ദുബൈ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് ഫിറ്റ്‌നസ് ചലഞ്ച് പ്രഖ്യാപിച്ചത്.
ആരോഗ്യപരിപാലനത്തിനായി വ്യായാമം ശീലമാക്കുന്നതിന് യുഎഇ പൗരന്‍മാരേയും താമസക്കാരേയും സന്ദര്‍ശകരേയും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഫിറ്റ്‌നസ് ചലഞ്ച് നടത്തുന്നത്.



