മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ബസാർഗാവ് ഗ്രാമത്തിലുള്ള സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. ആറുപേർ സ്ത്രീകൾ ഉൾപ്പടെ ഉള്ളവരാണ് കൊല്ലപ്പെട്ടത്.
രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാലുപേരെ ഗുരുതരാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് നാഗ്പൂർ (റൂറൽ) പൊലീസ് സൂപ്രണ്ട് പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും കുടുംബങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.



