തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പട്ടാളിമക്കൾ കക്ഷിയിൽ നേതൃത്വത്തെ ചൊല്ലി തർക്കം രൂക്ഷം. തർക്കം രൂക്ഷമായതോടെ പ്രമുഖ നേതാവ് അൻപുമണി രാംദോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്ഥാപക നേതാവായ പിതാവ് എസ് രാംദോസാണ് മുൻ കേന്ദ്രമന്ത്രികൂടിയായ അൻപുമണിയെ പുറത്താക്കിയത്.
തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പട്ടാളിമക്കൾ കക്ഷിയിൽ നേതൃത്വത്തെ ചൊല്ലി ഏറെ നാളായി ആഭ്യന്തരകലാപം രൂക്ഷമാണ്. അതിൻറെ പരമ്യത്തിലാണ് പാർട്ടിയിലെ പ്രമുഖ നേതാവായ അൻപുമണി രാംദോസിനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്. സ്ഥാപക നേതാവായ പിതാവ് എസ് രാംദോസാണ് മുൻ കേന്ദ്രമന്ത്രികൂടിയായ അൻപുമണിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അൻപുമണി നടത്താനിരുന്ന പദയാത്രയ്ക്കെതിരെ നേരത്തെ രാംദോസ് പൊലീസിന് പരാതി നൽകിയിരുന്നു . നിരന്തരം അച്ചടക്കലംഘനം നടത്തിയ അൻപുണിക്ക് രണ്ട് തവണ പാർട്ടി നോട്ടീസ് നൽകിയിരുന്നുവെങ്കിലും അച്ചടക്കലംഘനം തുടർന്നതിനെ തുടർന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. പാർട്ടി എൻഡിഎ സഖ്യത്തിനൊപ്പം ചേരണമെന്നാണ് അൻപുമണിയുടെ നിലപാടിനെ ചൊല്ലിയാണ് പാർട്ടിയിൽ പ്രതിഷേധം രൂപപ്പെട്ടത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതോടെയാണ് പാർട്ടിക്കകത്ത് അസ്വാരസ്യങ്ങൾ തുടങ്ങിയത്. ദ്രാവിഡ പാർട്ടികളുമായി സഖ്യമതിയെന്നാണ് രാംദോസിൻറെ നിലപാട്. കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അനുപുമണിയെ രാംദോസ് മാറ്റിയത് വിവാദമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിയിരിക്കെയാണ് പാർട്ടിയിൽ പൊട്ടിത്തെറി എന്നതും ശ്രദ്ധേയമാണ്.



