കുവൈറ്റ് വ്യാജമദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം.അറുപത്തിമൂന്ന് പേര്‍ ചികിത്സയില്‍ ഉണ്ട്. ഇതില്‍ 40 പേര്‍ ഇന്ത്യക്കാരാണെന്ന് എംബസി അറിയിച്ചു.മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി അനൗദ്യോഗിക വിവരം.കുവൈത്ത് വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികള്‍ അറസ്റ്റില്‍.ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായത്.ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക അറബ് ദിനപത്രം ആണ് രണ്ട് ഏഷ്യക്കാര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട് ചെയ്തത്.ജിലീബ് അല്‍ ശുയൂഖ് ബ്ലോക്ക് നാലില്‍ മദ്യനിര്‍മ്മാണ യൂണിറ്റ് നടത്തിയിരുന്നവരാണ്പിടിയിലായത്.
ഏത് രാജ്യക്കാരാണ് പിടിയിലായതെന്ന് വ്യക്തല്ല. ഇവിടെ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മദ്യം എത്തിച്ചിരുന്നു എന്നാണ് വിവരം.മെഥനോള്‍ കലര്‍ന്ന മദ്യം ഇവിടെ നിന്നാണ് വിതരണം ചെയ്തത് എന്നാണ് അന്വേഷണം സംഘത്തിന്റെ കണ്ടെത്തല്‍.മദ്യ വിതരണക്കാരുടെ വിവരങ്ങളും അന്വേഷണം സംഘം ശേഖരിച്ച് വരികയാണ്.വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.സൗദി അറേബ്യയെ കൂടാതെ മദ്യനിരോധനമുള്ള ഏക ജിസിസി രാജ്യം ആണ് കുവൈത്ത്.എന്നാല്‍ അനധികൃത മദ്യനിര്‍മ്മാണം രാജ്യത്ത് വ്യാപകമാണ്.ഈ വര്‍ഷം മെയ് മാസത്തിലും രണ്ട് ഇന്ത്യക്കാര്‍ വിഷമദ്യം കഴിച്ച് മരണപ്പെട്ടിരുന്നു.