ഗാസവെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 602 പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കി.മരണപ്പെട്ട നാല് ബന്ദികളുടെ മൃതദേഹം ഹമാസും കൈമാറി.ഗാസ വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം ശനിയാഴ്ച അവസാനിക്കും.
കഴിഞ്ഞ ശനിയാഴ്ച മോചനം നല്‍കേണ്ട പലസ്തീന്‍ തടുവാരേയാണ് ഇസ്രയേല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ വിട്ടയച്ചത്.ഗാസയിലെ ഹമാസ് നടത്തുന്ന ബന്ദിമോചന ചടങ്ങുകള്‍ മനുഷ്യാവകാശ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ തടവുകാരുടെ മോചനം വൈകിപ്പിച്ചത്.തുടര്‍ന്ന് ഈജിപതിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളില്‍ ആണ് പ്രശ്‌നപരിഹാരത്തിലേക്ക് എത്തിയത്.ഒക്ടോബര്‍ ഏഴിന്‍ തട്ടിക്കൊണ്ട് വന്ന ഏഴ് ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറി.പ്രത്യേക ചടങ്ങുകള്‍ ഇല്ലാതെയാണ് മൃതദേഹങ്ങള്‍ ഹമാസ് വിട്ടുനല്‍കിയത്.ആറ് ആഴ്ച്ച നീണ്ടുനിന്ന ഗാസവെടിനിര്‍ത്തല്‍ ശനിയാഴ്ച അവസാനിക്കാനിരിക്കെ അടുത്തഘട്ടങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റമടക്കമുള്ള വിഷയങ്ങളാണ് രണ്ടാംഘട്ടത്തില്‍ പരിഗണിക്കേണ്ടത്.ശേഷിക്കുന്ന 59 ബന്ദികള്‍ക്ക് ഹമാസ് മോചനം നല്‍കണം.വെടിനിര്‍ത്തല്‍ തുടരുന്നുണ്ടെങ്കില്‍ മാത്രമേ ബന്ദികള്‍ക്ക് മോചനം നല്‍കു എന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.ദോഹയിലെ കെയ്‌റോയിലോ മധ്യസ്ഥര ചര്‍ച്ച ഉടന്‍ ആരംഭിക്കും എന്നാണ് ഡൊണള്‍ഡ് ട്രംപിന്റെ മധ്യപൂര്‍വ്വദേശപ്രതിനിധി സ്്റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കുന്നത്.കൂടുതല്‍ ചര്‍ച്ചകള്‍ കൂടാതെ ഒന്നാംഘട്ട വെടിനിര്‍ത്തല്‍ ശനിയാഴ്ച്ചയ്ക്ക് ശേഷം തുടരാനുള്ള സാധ്യതകളും നിരീക്ഷകര്‍ തള്ളുന്നില്ല.
ഇന്റര്‍നാഷണല്‍ ഡസക്ക്,എന്‍ടിവി