2025 ല്‍ യുഎഇക്കാര്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് എന്താണെന്ന് അറിയാമോ. ബര്‍ഗറുകള്‍ ആണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. യുഎഇയിലെ പ്രമുഖ ഓണ്‍ലെന്‍ ഡെലിവറി സ്ഥാപനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്,
ഭക്ഷണ സാധനങ്ങള്‍ മുതല്‍ കൂര്‍ക്കം വലി നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വരെയുണ്ട് യുഎഇ ക്കാര്‍ ഓണ്‍ലൈനില്‍ വാങ്ങിയ വസ്തുക്കളുടെ മുന്‍നിരയില്‍. ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ല്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ വാങ്ങി കഴിച്ചത് 47 ലക്ഷം ബര്‍ഗറുകളാണ്. അതായത് പ്രതിദിനം ശരാശരി 4400 ബര്‍ഗറുകള്‍ എന്ന കണക്കില്‍. തീരുന്നില്ല., മിനി ചീസ് പിസ ഓര്‍ഡര്‍ ചെയ്തത് 13 ലക്ഷം പേരാണ്. തെട്ടുപിന്നാലെ പഴം ഉള്‍പ്പെടയുള്ള പഴവര്‍ഗങ്ങളും. കൂര്‍ക്കം വലി ഇല്ലാതാക്കാനായി ഓണ്‍ലൈന്‍ വഴി ആളുകള്‍ വാങ്ങിയത് 25000 ത്തിലേറെ ആന്റി സ്‌നോറിങ് ഉപകരണങ്ങള്‍. കളിപ്പാട്ടങ്ങള്‍, കോഫി, ചോക്ലേറ്റ്, എന്നിങ്ങനെ പോകുന്നു ശേഷിക്കുന്നവ.ഒരു കസ്റ്റമര്‍ 1250 ഓര്‍ഡറുകളാണ് 2025 ല്‍ ചെയതത ്്. ഒറ്റ ദിവസം തന്നെ 41 പര്‍ച്ചേസുകള്‍ നടത്തിയ ഒരാളും കൂട്ടത്തിലുണ്ട്. ഒറ്റ പര്‍ച്ചേസില്‍ 4600 ദിര്‍ഹത്തിന് ഗ്രോസറി സാധനങ്ങള്‍ വാങ്ങിയതാണ് ഏറ്റവും വലുത്. വേഗത്തില്‍ ഡെലിവറി നടക്കുന്നുവെന്നതാണ് ഓണ്‍ലൈന്‍ പര്‍ച്ചേസുകളെ ജനം ആശ്രയിക്കുന്നതിന് മുഖ്യകാരണം. മാത്രവുമല്ല സ്റ്റോറുകളില്‍ പോയി ബില്‍ ചെയ്യാനായി ക്യൂ നില്‍ക്കേണ്ട എന്നതും സൗകര്യവും ഓണ്‍ ലൈന്‍ പര്‍ച്ചേസിനെ പ്രിയങ്കരമാക്കുന്നുണ്ട്.



