2025 ല്‍ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലായി 67 റാപ്പിട് ട്രാഫികളില്‍ നവീകരണ നടപടികള്‍ പൂര്‍ത്തിയാക്കി. 2026 ല്‍ 45 എണ്ണം കൂടി നടപ്പിലാക്കാന്‍ പദ്ധതിയിട്ടതായും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയവയില്‍ പ്രധാന റോഡുകളിലെയും റെസിഡന്‍ഷ്യല്‍ ഏരിയകളിലെയും പ്രധാന സ്ഥലങ്ങളില്‍ 46 എണ്ണവും , സ്കൂള്‍ സോണുകളില്‍ 12 എണ്ണവും ഉം, വികസന മേഖലകളിലുടനീളമുള്ള 9എണ്ണവും ഇവയില്‍ ഉള്‍പ്പെടുന്നു.റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് നവീകരണം നടപ്പിലാക്കുന്നതെന്ന്ും, ആര്‍ടിഎ വികസിപ്പിച്ചെടുത്ത പദ്ധതിയുടെ ഭാഗമാണ് ഈ നേട്ടമെന്നും അധികൃതര്‍ അറിയിച്ചു.2025ല്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചു. യാത്രാ സമയം 45 ശതമാനം വരെ കുറച്ചു. ഇത് നിരവധി റോഡുകളില്‍ വാഹന ശേഷി 33 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി.



